background

Spice Mag

  • home
  • Technology
    • Sub Menu 1
    • Sun Menu 2
    • Sub Menu 3
    • Sub Menu 4
  • Follow
    • Follow us on Twitter
    • Find us on Facebook
  • Sports
    • Sub Menu 1
    • Sun Menu 2
    • Sub Menu 3
    • Sub Menu 4
  • Contact me
    • Contact us
  • Download SpiceMag 1.1

    Facebook Fanpage

    Categories

    • kasaragod
    • kerala (5)
    • national (7)
    • udma (6)
    • world (3)
    Showing posts with label kasaragod. Show all posts


    മലയാളികളുടെ ദേശീയ വിഭവമാണല്ലോ പൊറോട്ടയും സാല്‍നയും. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 10 രൂപയ്ക്ക് കിട്ടിയിരുന്ന രണ്ട് പൊറോട്ടയ്ക്കും സാല്‍നയ്ക്കും ഇപ്പൊ വില 22. ഹൊ ഇതാണ് ഇന്ത്യ 2050 ആകുമ്പോഴേക്കും ചൈനയ്ക്കു പിന്നില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി മാറുമെന്ന് പറഞ്ഞത്. പാവങ്ങളുടെ ഈ പൊറോട്ടയെയും വികസിപ്പിക്കുന്ന മന്‍മോഹന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍.


    എന്തായാലും പുതിയൊരു പഴഞ്ചൊല്ലും റിലീസായി. കൂടുംതോറും ചെറുതാവുന്ന സാധനം. ഉത്തരം പൊറോട്ട... വിലകൂടുംതോറും വലിപ്പം കുറഞ്ഞുവരികയല്ലേ.. പൊറോട്ടയുടെ രൂപമാണെങ്കില്‍ കേരളത്തിലെ റോഡ് പോലെ. പാവങ്ങളുടെ പൊറോട്ടയില്‍ ടാറിംഗ് നടത്തിയ നിങ്ങളൊന്നും ഒരുകാലത്തും ഗതിപിടിക്കില്ല.

    ഞായറാഴ്ച ചങ്ങായിന്റാടെ മങ്ങല്‍ത്തിന് പോവാനുള്ളത് കൊണ്ട് ഞാന്‍ സ്ഥലത്തുണ്ടാവില്ലെന്ന് നിങ്ങളെ സന്തോഷപൂര്‍വം അറിയിച്ചുകൊള്ളുന്നു.
    ഞാനില്ലെന്ന്‌വെച്ച് വായിനോട്ടത്തിന് ഒരു കുറവും വരുത്തരുത്. എല്ലാം വേണ്ടതുപോലെ ചെയ്യണം. ഞാന്‍ ബെര്‍മ്പം ഒര് ആറ് മണിയാവും.. പുതിയാപ്പഌളക്കെ പോവാനുണ്ട്.
    10 മണിക്ക് എണീച്ച് പല്ലുംതൊട്ച്ച് നേരെ പാഞ്ഞത് അദ്രായ്ച്ചാന്റെ പീടിയക്ക്. ഇച്ചാ എട്ക്ക് രണ്ട് രണ്ട് സിഗരറ്റ്, പിന്നെ ഒരു സോഡയും. ഇതൊന്നും കേട്ടിട്ട് അദ്രായ്ച്ച കുലുങ്ങിയില്ല. ഞാന്‍ കാത്തിരിക്കുന്നു. മുഷിഞ്ഞപ്പോള്‍ ഞാന്‍ ആവര്‍ത്തിച്ചു. ദേ പഴയതുപോലെതന്നെ. എന്നാലും അനക്കമുണ്ട്. മൂന്നമതൊന്നുകൂടി പറയാന്‍ തുടങ്ങിയപ്പോള്‍ അയാള് പറയാ.. ഇനി പറയണോന്നില്ല, എനിക്ക് കേട്ട്. നേര്‍ത്തല്‍ത്തെ പറ്റ് തീര്‍ക്കാണ്ട് ഇനി കടമില്ലെന്ന്. കേട്ടപ്പൊ ഞാന്‍ ഞെട്ടിപ്പോയി. ഇന്നലവരെ നേരെ കടം തന്നിരുന്ന അദ്രായ്ച്ചവരെ ഇന്ന് കാലുമാറി. മലയാള രണ്ടാന മനോരമയുടെ ഒന്നാം പേജിലതാ ഒരു വാര്‍ത്താ. ശെല്‍വരാജ് കാലുമാറി. വര്‍ഷങ്ങളുടെ പഴക്കമുള്ള വിപ്ലവ നേതാവ് കാലുമാറിയെങ്കില്‍ ഈ അദ്രായ്ച്ച കാലുമാറിയതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് എനിക്കു തോന്നി.


    എന്തായാലും ഇന്നത്തെ രാത്രിക്ക് പണിയായി. തോട്ടിക്ക് തുന്നല്‍ സൂചിയും കെട്ടി ചിക്കു, ആപ്പിള്‍, മന്തിരിയെല്ലൊം എടുത്തേക്കാം. കണക്കുകൂട്ടലുകള്‍ തെറ്റി. അതേവരെ കടയടക്കുമ്പോള്‍ ജാലിക്കരില്‍ വെച്ചിരുന്ന പഴങ്ങല്‍ കാണാനില്ല. എതായാലും ഒരാള്‍ക്ക് ഒരബദ്ധം ഒരിക്കലല്ലേ പറ്റൂ...

    അള്ളാ പണിപാളി... എന്തൊകകെയായിരുന്നു ബഹളം..മലപ്പുറം കത്തി..അമ്പും ബില്ലും. മൊഡ്യൂള്‍ ഒന്നുമുതല്‍ പത്തുവരെ മിനി ഫോട്ടോസ്റ്റാറ്റെടുത്തും മൂട്ടയെവുത്തെഴുതിയും അടിവസ്ത്രത്തിനിടയിലും ബെല്‍റ്റിന്റെ ഇടയിലും ഷൂക്കകകത്തും വെച്ചതൊക്കെ ഒരൊറ്റ നിമിഷംകൊണ്ട് പാഴായി. അല്ലേലും ഞാന്‍ വിചാരിച്ചില്ല യൂണിവേഴ്‌സിറ്റിക്കാര് അടിവസ്ത്രം പവെ തപ്പാസാക്കുമെന്ന്. എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു. കോപ്പി പിടിച്ചതും പോര,, 3000 രുപ ഫൈനും അടക്കണോലു. ഇതെവിടുത്തെ ന്യായം!

    ഐ.പി.എല്ലില്‍ വാതുവെപ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന പേരില്‍ മലയാളിയായ രാജസ്ഥാന്‍ റോയല്‍സ് താരം എസ് ശ്രീശാന്തിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് വാതുവെപ്പ് സംഘത്തിനും മറ്റു രണ്ട് രാജസ്ഥാന്‍ റോയല്‍സ് താരത്തിനുമൊപ്പം ശ്രീയെ പിടികൂടിയത്.
    ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി സംസാരിച്ച കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ഭാര്യാ സഹോദരന്‍ ബിഹാറിലെ സാധു യാദവിനാണ് മോഡി പ്രശംസയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കിയത്.

    ഗുജറാത്ത് സന്ദര്‍ശിച്ച സാധു നരേന്ദ്രമോഡിയെ കാണുകയും പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ കേമന്‍ മോഡിയാണെന്ന് പറഞ്ഞിരുന്നു. ഇതാണ് സാധുവിന് വിനയായത്. ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചൗധരിയാണ് സാധുവിനെതിരായ നടപടിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

    പാര്‍ട്ടി സാധുവിന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസിന് അയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
    • Comments
    • Tags
    kasaragod kerala national udma world

    Latest From

    About Us

    Spice Mag - Premium free blogger template developed by olakkedemood.com

    Lorem ipsum dolor sit amet, consectetur adipiscing elit. Maecenas hendrerit iaculis nunc. Curabitur in eros ipsum. Pellentesque habitant morbi tristique senectus et netus et malesuada fames ac turpis egestas. Duis at mi justo, non suscipit elit. Nunc aliquam luctus adipiscing. Nullam sit amet lacus vitae odio congue mollis eu non magna. Duis sed arcu a libero adipiscing rhoncus. Aliquam erat volutpat. Suspendisse sed nunc metus, sed aliquet arcu.

    Quick Links

    • kasaragod
    • kerala
    • national
    • udma
    • world

    Follow Us

    Copyright 2012 olakkedemood. All rights reserved.

    Designed by Olakkedemood.